മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തല ഉത്ഘാടനം
May 22, 2026
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തല ഉത്ഘാടനം കൊട്ടിയം ജംഗ്ഷനിൽ ക്ലീനിംഗ് ഡ്രൈവ് നടത്തി ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജിനോക്കി എഡ്വേർഡ് ഉത്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് ജെ സരസ്വതി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ആർ സാജൻ, ലതിക, സുധബായ്, ജനപ്രതിനിധികളായ രോഹിണി, ബിജി,ബിന്ദു, ബിനോയ്, മിനി, നിസാർ ചിറക്കട, ഷീജ, ഷാജി,ശ്രീലാൽ, രഘുനാഥൻ പിള്ള, സന്ധ്യ, ഷിജില,തസ്ബീന, രൂപേഷ്,കലജദേവി, അജ്മീർ എന്നിവർ പങ്കെടുത്തു. രാവിലെ 9 മണിക്ക് ആരംഭിച്ച മെഗാ ക്ലീനിംഗ് ഡ്രൈവിൽ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ, ആരോഗ്യവിഭാഗം ജീവനക്കാർ, ഹരിതകർമസേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ,ആശ വർക്കർമാർ, ഓട്ടോ തൊഴിലാളി അംഗങ്ങൾ,വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ, ഹോളിക്രോസ്സ് നഴ്സിംഗ് കോളേജിലെ NSS വോളന്റീയെഴ്സ് തുടങ്ങിയവർ പങ്കാളികൾ ആയി. മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ വേറിട്ട പ്രവർത്തനങ്ങൾ നടത്തുന്ന ആദിച്ചനല്ലൂർ പഞ്ചായത്ത് ഭരണസമിതി ജംഗ്ഷനിൽ ഉടനീളം ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തി. തുടർ പ്രവർത്തനങ്ങൾക്കായി വ്യാപാരി വ്യവസായി പ്രവർത്തകരും ഓട്ടോ തൊഴിലാളികളും പൂർണ പിന്തുണ അറിയിച്ചു. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബഹുമാനപ്പെട്ട പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്.