ആദിച്ചനല്ലൂര്‍ ഗ്രാമ പഞ്ചായത്തിലേക്ക് സ്വാഗതം

പഞ്ചായത്ത്

ആദിച്ചനല്ലൂര്‍ ഗ്രാമ പഞ്ചായത്തിന്‍റെ നല്ലവരായ ജനങ്ങളുടെ പങ്കാളിത്തത്തോടെ നമ്മുടെ പഞ്ചായത്തിന്‍റെ വികസനത്തിന് വേണ്ടി വാര്‍ഷിക പദ്ധതിയിലൂടെ അടിസ്ഥാന സൌകര്യ വികസനം, വരുമാനദായക പദ്ധതികള്‍, സാമൂഹിക ക്ഷേമം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുകയും തദ്ദേശികമായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് സാമൂഹിക സാമ്പത്തിക പുരോഗതി കൈവരിക്കുക എന്നതാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.നമ്മുടെ പഞ്ചായത്തിന്‍റെ സമഗ്രഹവും സുസ്ഥിരവുമായ വികസനത്തിനായി ജാതി, മത, വര്‍ണ്ണ, വര്‍ഗ്ഗ ലിംഗ ഭേദമന്യേ ഒരേ മനസ്സോടെ നമുക്ക് ഒരുമിച്ച് മുന്നേറാം

ജിനോക്കി എഡ്വേര്‍ഡ്

പ്രസിഡൻ്റ്

സരസ്വതി ജെ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുധാഭായി വി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലതിക എല്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ആര്‍ സാജന്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിജു എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത് കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിൽ ആദിച്ചനല്ലൂര്‍, തഴുത്തല വില്ലേജുകളിലായി  ഇത്തിക്കര ബ്ലോക്കിൽ  ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. നിലവിൽ 21 വാർഡുകളാണ് ഉളളത്. 19.85 ച കി മീ വിസ്തീർണ്ണമുണ്ട്. 2011 ലെ സെൻസ്സസ് പ്രകാരം ആകെ ജനസംഖ്യ  34239 ആണ്. അതിൽ 15896 പുരഷന്മാരും 18343  സ്ത്രീകളുമാണ് ഉളളത്. 1643/ച.കിമി ജനസാന്ദ്രത ഉളള ടി പഞ്ചായത്ത് 98.62% സാക്ഷരത കൈവരിച്ചിട്ടുണ്ട്. ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന്‍റെ വടക്ക് ഭാഗംത്യക്കോവിൽവട്ടം, നെടുമ്പന ഗ്രാപഞ്ചായത്തും കിഴക്ക് ഭാഗം പൂയപ്പള്ളി ഗ്രാമപഞ്ചായത്തും തെക്ക്ഭാഗം മയ്യനാട് ഗ്രാമപഞ്ചായത്തും പടിഞ്ഞാറ് ഭാഗം ഇത്തിക്കരയാറുമായിട്ടാണ് അതിർത്തി പങ്കിട്ടിരിക്കുന്നത്.   

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂര്‍, തഴുത്തല എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് ആദിച്ചനല്ലൂര്‍. ജനതയില്‍ ഭയവും അത്ഭുതവും ജനിപ്പിച്ച ‘ആദിച്ച” ന്റെ “നല്ല ഊര്” കായിക മല്ലന്‍ ഇത്തിക്കരപക്കിയുടെ നാടാണ് ആദിച്ചനല്ലൂര്‍. കിഴക്കു കട്ടച്ചല്‍ മുതല്‍ പടിഞ്ഞാറു പത്തായക്കോടി വരെ നീണ്ടുകിടക്കുന്ന ഇത്തിക്കരയാറിന്റെ സാമീപ്യവും പനയത്തിന്റെ മദ്ധ്യഭാഗത്ത് ഇത്തിക്കര പ്രദേശത്തു വന്നു ചേരുന്ന പോഷക നദിയായ പള്ളിക്കല്‍ ആറിന്റെ ജലസമ്പന്നതയും, നദികളുടെ കരപ്രദേശങ്ങളിലെ ഫലഭൂയിഷ്ഠതയും നെല്‍കൃഷിയുടേയും തെങ്ങു കൃഷിയുടെയും സമ്പല്‍ സമൃദ്ധമായ വളര്‍ച്ചയ്ക്കു പ്രകൃതി കനിഞ്ഞു നല്‍കിയ വരദാനങ്ങളാണ്. തിരുവിതാംകൂറിലെ ആറ്റിങ്ങലിനും, കൊല്ലത്തിനും മദ്ധ്യേയുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യാപര കേന്ദ്രമായിരുന്ന കൊട്ടിയം വഴി യാത്രക്കാരുടെ വിശ്രമത്തിനു വേണ്ടി മഹാരാജാവിന്റെ പ്രത്യേക നിര്‍ദ്ദേശത്തില്‍ കൊട്ടിയത്ത് ഒരു വഴിയമ്പലം നിര്‍മ്മിക്കുകയും...

കൂടുതൽ വായിക്കുക