ആദിച്ചനല്ലൂര്‍ ഗ്രാമ പഞ്ചായത്തിലേക്ക് സ്വാഗതം
ഒറ്റ നോട്ടത്തില്‍

ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത് 

കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിൽ ആദിച്ചനല്ലൂര്‍, തഴുത്തല വില്ലേജുകളിലായി  ഇത്തിക്കര ബ്ലോക്കിൽ  ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. നിലവിൽ 21 വാർഡുകളാണ് ഉളളത്. 19.85 ച കി മീ വിസ്തീർണ്ണമുണ്ട്. 2011 ലെ സെൻസ്സസ് പ്രകാരം ആകെ ജനസംഖ്യ  34239 ആണ്. അതിൽ 15896 പുരഷന്മാരും 18343  സ്ത്രീകളുമാണ് ഉളളത്. 1643/ച.കിമി ജനസാന്ദ്രത ഉളള ടി പഞ്ചായത്ത് 98.62% സാക്ഷരത കൈവരിച്ചിട്ടുണ്ട്. ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന്‍റെ വടക്ക് ഭാഗംത്യക്കോവിൽവട്ടം, നെടുമ്പന ഗ്രാപഞ്ചായത്തും കിഴക്ക് ഭാഗം പൂയപ്പള്ളി ഗ്രാമപഞ്ചായത്തും തെക്ക്ഭാഗം മയ്യനാട് ഗ്രാമപഞ്ചായത്തും പടിഞ്ഞാറ് ഭാഗം ഇത്തിക്കരയാറുമായിട്ടാണ് അതിർത്തി പങ്കിട്ടിരിക്കുന്നത്.