ആദിച്ചനല്ലൂര്‍ ഗ്രാമ പഞ്ചായത്തിലേക്ക് സ്വാഗതം
വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്ക് പൊതു അധികാരിയുടെ കൈവശമുള്ളതും നിയന്ത്രണത്തിലുള്ളതുമായ വിവരങ്ങൾ ആവശ്യപ്പെടാം.

📝

വിവരാവകാശ അപേക്ഷ സമർപ്പിക്കൽ

ഇതിനായി ബന്ധപ്പെട്ട വകുപ്പുകളിൽ സ്ഥാന നിർദ്ദേശം ചെയ്തിട്ടുള്ള പബ്ലിക് ഇൻഫർമേഷൻ ഓഫീസർ / അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മുമ്പാകെ അപേക്ഷ സമർപ്പിക്കണം.

₹

അപേക്ഷാ ഫീസ്

അപേക്ഷയോടൊപ്പം ഫീസ് ആയി നൽകേണ്ട 10 രൂപ കോർട്ട് ഫീ സ്റ്റാമ്പ് ആയോ, ചെല്ലാനായോ, ബാങ്ക് ചെക്കായോ, പേ ഓർഡറായോ നൽകാം.

ഏതു വകുപ്പ് / ഓഫീസിൽ നിന്നാണോ വിവരം ലഭിക്കേണ്ടത് പ്രസ്തുത വകുപ്പ് / ഓഫീസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മുമ്പാകെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

⚠️

അപേക്ഷ സ്വീകരിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടില്ലെങ്കിലോ അപേക്ഷയിൽ 30 ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കിലോ അന്യായമാണെന്ന് അപേക്ഷകന് തോന്നുന്ന ഫീസ് ചുമത്തപ്പെടുകയാണെങ്കിലോ വിവരാവകാശ കമ്മീഷന് പരാതി നൽകാം.

👤

സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

പേര്ബിജു എസ്
പദവിസെക്രട്ടറി, ആദിച്ചനല്ലൂര്‍ ഗ്രാമ പഞ്ചായത്ത്
ഫോൺ നമ്പർ📞 8921424011

👤

അസിസ്റ്റന്റ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

പേര്സുരേഷ് കുമാര്‍ വി 
പദവിജൂനിയർ സൂപ്രണ്ട്, ആദിച്ചനല്ലൂര്‍ ഗ്രാമ പഞ്ചായത്ത്
ഫോൺ നമ്പർ📞 9544438364

⚖️

അപ്പീൽ അധികാരി

പദവിഅസിസ്റ്റന്റ് ഡയറക്ടർ – I
വകുപ്പ്തദ്ദേശ സ്വയംഭരണ വകുപ്പ്
ഓഫീസ്ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, കൊല്ലം
ഫോൺ നമ്പർ📞 0474-2793431