ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂര്‍, തഴുത്തല എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് ആദിച്ചനല്ലൂര്‍. ജനതയില്‍ ഭയവും അത്ഭുതവും ജനിപ്പിച്ച ‘ആദിച്ച” ന്റെ “നല്ല ഊര്” കായിക മല്ലന് ഇത്തിക്കരപക്കിയുടെ നാടാണ് ആദിച്ചനല്ലൂര്‍. കിഴക്കു കട്ടച്ചല്‍ മുതല്‍ പടിഞ്ഞാറു പത്തായക്കോടി വരെ നീണ്ടുകിടക്കുന്ന ഇത്തിക്കരയാറിന്റെ സാമീപ്യവും പനയത്തിന്റെ മദ്ധ്യഭാഗത്ത് ഇത്തിക്കര പ്രദേശത്തു വന്നു ചേരുന്ന പോഷക നദിയായ പള്ളിക്കല്‍ ആറിന്റെ ജലസമ്പന്നതയും, നദികളുടെ കരപ്രദേശങ്ങളിലെ ഫലഭൂയിഷ്ഠതയും നെല്‍കൃഷിയുടേയും തെങ്ങു കൃഷിയുടെയും സമ്പല്‍ സമൃദ്ധമായ വളര്‍ച്ചയ്ക്കു പ്രകൃതി കനിഞ്ഞു നല്കിയ വരദാനങ്ങളാണ്. തിരുവിതാംകൂറിലെ ആറ്റിങ്ങലിനും, കൊല്ലത്തിനും മദ്ധ്യേയുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യാപര കേന്ദ്രമായിരുന്ന കൊട്ടിയം വഴി യാത്രക്കാരുടെ വിശ്രമത്തിനു വേണ്ടി മഹാരാജാവിന്റെ പ്രത്യേക നിര്‍ദ്ദേശത്തില്‍ കൊട്ടിയത്ത് ഒരു വഴിയമ്പലം നിര്‍മ്മിക്കുകയും...
കൂടുതൽ വായിക്കുക